travel-ban

ആംസ്റ്റർഡാം: നിയന്ത്രണങ്ങളോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് രാജ്യത്ത് പ്രവേശിക്കാൻ അനുമതി നൽകി​ നെതർലൻഡ്സ്​​. മദ്ധ്യ അമേരിക്ക, തെക്കേ അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് നീക്കി.

അതേസമയം, പുറപ്പെടുന്നതിന് മുമ്പ് ലഭിച്ച കൊവിഡ്​ നെഗറ്റീവ് സർട്ടിഫിക്കറ്റ്​ നിർബന്ധമാണ്​. പത്ത് ദിവസം ക്വാറന്റൈനിലും കഴിയണം. എന്നാൽ, അഞ്ച് ദിവസത്തിന് ശേഷം ടെസ്​റ്റ്​ നടത്തി നെഗറ്റീവായാൽ പുറത്തിറങ്ങാം​. എന്നാൽ, ഇന്ത്യ, അർജന്റീന, ബ്രസീൽ, ബഹ്‌റൈൻ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർ 10 ദിവസവും ക്വാറന്റൈനിൽ കഴിയണം.

കൊവിഡ്​ സ്ഥിതി ഇതുവരെ മെച്ചപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള​ യൂറോപ്യൻ യൂണിയൻ ഇതര യാത്രക്കാർക്ക് ഇ.യുവിന്റെ നിരോധനം നിലവിലുണ്ട്. ഇ.യു നിവാസികളുടെ കുടുംബാംഗങ്ങൾ, വിദ്യാർത്ഥികൾ, ബിസിനസ്​ യാത്രക്കാർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.