tuchel

ല​ണ്ട​ൻ​ ​:​ ​ചെ​ൽ​സി​യെ​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗ് ​ചാ​മ്പ്യ​ൻ​മാ​രാ​ക്കി​യ​ ​പ​രി​ശീ​ല​ക​ൻ​ ​തോ​മ​സ് ​ടു​ഷ്യ​ൽ​ ​ക്ല​ബു​മാ​യു​ള്ള​ ​ക​രാ​ർ​ 2024​ ​വ​രെ​ ​നീ​ട്ടി.​ ​ടീ​മി​ന്റെ​ ​സീ​സ​ണി​ലെ​ ​മോ​ശം​ ​പ്ര​ക​ട​ന​ത്തെ​ ​തു​ട​ർ​ന്ന് ​ഇ​തി​ഹാ​സ​ ​താ​രം​ ​ഫ്രാ​ങ്ക് ​ലാം​പാ​ർ​ഡി​ൽ​ ​നി​ന്ന് ​ജ​നു​വ​രി​യി​ലാ​ണ് 47​കാ​ര​നാ​യ​ ​ടു​ഷ്യ​ൽ​ ​ചെ​ൽ​സി​യു​ടെ​ ​പ​രി​ശീ​ല​ക​ ​സ്ഥാ​നം​ ​ഏ​റ്റെ​ടു​ത്ത​ത്.

നീലയിൽ തുടരും

ചുരുങ്ങിയ സമയം കൊണ്ട് ചെൽസിയെ യൂറോപ്യൻ ചാമ്പ്യൻമാരാക്കിയ ടുഷ്യൽ പ്രിമിയർ ലീഗിൽ ടീമിനെ ആദ്യ നാലിലും എഫ്. എ കപ്പിൽ റണ്ണറപ്പാക്കുകയും ചെയ്തു.

ചെൽസിയിൽ തുടരാനാകുന്നതിൽ സന്തോഷം. ഏറെ പ്രതീക്ഷയോടെയാണ് പുതിയ സീസണിനായി ഒരുങ്ങുന്നത്.

തോമസ് ടുഷ്യൽ