manhole

കർണാടക: കർണാടക രാമനഗരിയിൽ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ മൂന്ന് ശുചീകരണ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. ഒരാൾ മാൻഹോളിൽ പ്രവേശിക്കുമ്പോഴും മറ്റുള്ളവർ സഹപ്രവർത്തകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയുമാണ് ശ്വാസംമുട്ടി മരിച്ചത്.

ബംഗളൂരുവിലെ കമല നഗറിൽ നിന്നുള്ള 6 പേരെയാണ് ജോലിക്കായി കരാറുകാരൻ എത്തിച്ചതെന്ന് പൊലീസ് പറ‌ഞ്ഞു. മഞ്ജുനാഥ് (29), മഞ്ജുനാഥ് (32), രാജേഷ് (40) എന്നിവരാണ് മരിച്ചത്. കരാറുകാരനെ കണ്ടെത്താനായില്ല.