തിരുവനന്തപുരം: സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ചെങ്കൽ സ്വദേശി അരുൺ (31)​ ആനയറ സ്വദേശിനി പ്രസന്ന (45)​ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. ആനയറ പമ്പ് ഹൗസിന് സമീപമാണ് അപകടം നടന്നത്. എതിർദിശയിൽ നിന്നുവന്ന ബൈക്കും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചെങ്കൽ സ്വദേശി അരുണിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ആനയറ സ്വദേശിനി പ്രസന്നയുടെ പരിക്ക് ഗുരുതരമല്ല. പേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.