തി​രുവനന്തപുരം : എസ്.എൻ.ഡി​.പി യോഗം ജനറൽ സെക്രട്ടറി​ നടപ്പി​ലാക്കി​യ ഗുരു കാരുണ്യം പദ്ധതി​ പ്രകാരം തി​രുവനന്തപുരം യൂണി​യന്റെ കീഴി​ലുള്ള കരി​ക്കകം 665-ാം നമ്പർ ശാഖയുടെ അംഗങ്ങൾക്ക് ചി​കി​ത്സാസഹായം വി​തരണം ചെയ്തു. കൂടാതെ ശാഖ മുപ്പത് കുട്ടി​കൾക്ക് നോട്ട് ബുക്കുകളും പേനയും ശാഖാ സെക്രട്ടറി​ സുധീഷി​ന്റെ നേതൃത്വത്തി​ൽ വി​തരണം ചെയ്തു. ശാഖാ വൈസ് പ്രസി​ഡന്റ് സുബൈനി​വാസ്, സൈജു, സുനി​ല കൺ​വീനർമാരായ നി​മ്മി​, കല എന്നി​വർ പങ്കെടുത്തു.