ന്യൂഡൽഹി: റഷ്യൻ കൊവിഡ് വാക്സിനായ സ്പുട്നിക് 5 ഇന്ത്യയിൽ നിർമിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയ്ക്ക്(എസ് ഐ ഐ) അനുമതി നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ(ഡി സി ജി ഐ). ഹൈദരാബാദിലെ ഹദാപ്സ്റിലുള്ള നിർമാണ യൂണിറ്റിൽ വാക്സിൻ നിർമ്മിക്കാനുള്ള നിബന്ധനകളോട് കൂടിയ അനുമതിയാണ് സെറം ഇൻസ്റ്റിറ്റ്യട്ടിന് ലഭിച്ചിരിക്കുന്നത്.
മോസ്‌കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗമാലേയ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എപ്പിഡിമിയോളജി ആൻഡ് മൈക്രോബയോളജി എന്ന കമ്പനിയുടെ പങ്കാളിത്തത്തോടെയാണ് എസ് ഐ ഐ വാക്സിൻ ഉത്പാദിപ്പിക്കുക.
ഹെറ്ററോ ബയോഫാർമ, ഗ്ലാൻഡ് ഫാർമ, പാനസിയ ബയോടെക്, സ്റ്റെലിസ് ബയോഫാർമ , വിർചൗ ബയോടെക് എന്നീ കമ്പനികൾക്ക് ശേഷം ഇന്ത്യയിൽ സ്പുട്നിക് 5 നിർമിക്കാനുള്ള അനുമതി ലഭിച്ച ആറാമത്തെ മരുന്ന് നിർമാണ കമ്പനിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ. ഏപ്രിലിൽ സ്പുട്നിക് 5വിന് ഡി സി ജി ഐ അടിയന്തരോപയോഗ അനുമതി(ഇ യു എ) നൽകിയിരുന്നു.
content details: serum institute of india given permission to produce sputnik 5 of russia.