നവജാത ശിശു മുതൽ 18 വയസ് വരെയുള്ള കുട്ടികളിലെ കേൾവിക്കുറവ് പ്രധാനമായും രണ്ട് തരമാണ്. കേൾവിയുടെ നാഡികളെ ബാധിക്കുന്നവയും ശബ്ദം കടന്നുപോകുന്നതിന് തടസം സൃഷ്ടിക്കുന്ന പുറം കാതിലോ നടുക്കാതിലോ ഉള്ള രോഗങ്ങളും. ഇതിൽ രണ്ടാമത്തെ വിഭാഗമാണ് വിദഗ്ദ്ധ ചികിത്സ കൊണ്ട് പൂർണമായും മാറ്റാൻ സാധിക്കുന്നത്.
ചെവിയുടെ വളർച്ചയിൽ വരുന്ന തകരാറുകളാണ് ജന്മനായുള്ള ബധിരതയ്ക്ക് കാരണം. ശ്രവണനാഡി വളരാതിരിക്കുക, ഗർഭാവസ്ഥയിൽ അമ്മയ്ക്കുണ്ടാകുന്ന മഞ്ഞപ്പിത്തം, ജർമൻ മീസല്‍സ്, റുബെല്ല, ചിക്കൻപോക്‌സ് തുടങ്ങിയവയും കോക്ലിയ എന്ന ഭാഗത്തുണ്ടാകുന്ന ക്ഷതവുമാണ് പ്രധാന കാരണങ്ങൾ.
കേൾവിക്കുറവിന്റെ തോതനുസരിച്ച് ശ്രവണസഹായികൾ, കോക്ലിയാർ ഇംപ്ലാന്റ്, ബ്രൈൻസ്റ്റം ഇംപ്ലാന്റ്, ഓപറേഷനുകൾ തുടങ്ങിയവ ഉപയോഗിക്കാം. ചെവിക്കായം, അണുബാധ, നീർക്കെട്ട് എന്നിവയാണ് ജനനശേഷമുള്ള കേൾവിക്കുറവിന് കാരണം