ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും അതിവേഗ വളർച്ചയ്ക്ക് 100 കോടി കോർപ്പസുള്ള വെർച്വൽ കാപ്പിറ്റൽ ഫണ്ട് രൂപീകരിക്കും. കെ.എഫ്.സി, കെ.എസ്.എഫ്.ഇ, കെ.എസ്.െഎ.ഡി.സി, കേരള ബാങ്ക്, വാണിജ്യ ബാങ്കുകൾ എന്നിവയുടെ പങ്കാളിത്തത്തോടെയും വിദേശി മലയാളികളുടെ നിക്ഷേപത്തിലൂടെയും ഫണ്ട് സമാഹരിക്കും. സാങ്കേതിക സംരംഭങ്ങൾക്ക് ഫണ്ടിൽ നിന്ന് സഹായം നൽകും. ഫണ്ട് കൈകാര്യം ചെയ്യുന്നതിന് വെർച്വൽ കാപ്പിറ്റൽ മേഖലയിലെ പരിചയസമ്പന്നരായവരെ ഉൾപ്പെടുത്തി പ്രൊഫഷണൽ മാനേജ്മെന്റ് ടീമിന് രൂപം നൽകും. പ്രാരംഭ ചെലവുകൾക്കായി ഒരു കോടി വകയിരുത്തി.