gold

കൊച്ചി: സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചാഞ്ചാട്ടം ഇന്നും തുടരുകയാണ്. ഇന്നലെ 240 രൂപ പവന് കുറഞ്ഞെങ്കിൽ ഇന്ന് 320 രൂപ കൂടിയിരിക്കുകയാണ്. ഇതോടെ പവന് വില 36,720 ആയി. വ്യാഴാഴ്‌ച വില ഉയർന്ന് 36,960 വരെയെത്തിയ സ്വർണവില വെള‌ളിയാഴ്‌ച 36,400 ആയി കുത്തനെ കുറഞ്ഞു. തുടർന്നാണ് ഇന്ന് വീണ്ടും വിലകൂടിയത്.

ഗ്രാമിന് 40 രൂപ വർദ്ധിച്ച് 4590 രൂപയായി. അന്താരാഷ്‌ട്ര നിലയിലും സ്വർണവില ഉയരുകയാണ്. 1891.24 ഡോളറാണ് ഔൺസിന് ഇന്ന് വ്യാപാരം നടക്കുന്ന വില. ഇടയ്‌ക്ക് വിലകുറഞ്ഞെങ്കിലും വീണ്ടും വിലകൂടുന്ന പ്രവണതയാണ് നിലനിൽക്കുന്നത്. ഡോളർ കരുത്ത് നേടിയതും ബോണ്ട് ആദായത്തിലുണ്ടായ ചാഞ്ചാട്ടവുമാണ് ഇതിന് കാരണം.

ദേശീയ വിപണിയിൽ കമ്മോഡിറ്റി വിപണിയായ എംസി‌എക്‌സിൽ 24 കാരറ്റ് 10 ഗ്രാം സ്വ‌ർണത്തിമ് വില 343 വർദ്ധിച്ചു. ഇതോടെ ഇന്നത്തെ വില 49020 ആയി. ഏപ്രിലിലും മേയിലും രാജ്യത്ത് സ്വർണവില ഉയരുന്ന പ്രവണതയായിരുന്നെങ്കിൽ ഈ മാസം വില ചാഞ്ചാട്ടം തുടരുകയാണ്.