യഥാർത്ഥ പ്രായവും ജനനത്തീയതിയും മറച്ച് വയ്ക്കുന്ന അഭിനേത്രികളുടെ പതിവ് രീതി തിരുത്തുകയാണ് കല്യാണം, മന്ദാരം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ മറുനാടൻ നായിക വർഷ ബൊല്ലമ.വിജയ്സേതുപതിയും തൃഷയും ജോഡികളായ 96, വിജയ് നായകനായ ബിഗിൽ എന്നീ തമിഴ ്ചിത്രങ്ങളിലും വർഷ ശ്രദ്ധേയപ്രകടനമാണ് കാഴ്ചവച്ചത്. ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിൽ വർഷ തന്റെ യഥാർത്ഥ പ്രായം വെളിപ്പെടുത്തുകയും ഗൂഗിളിനെ തിരുത്തുകയും ചെയ്തു.
'ഗൂഗിൾ പറയുന്നത് എനിക്ക് 25 വയസായെന്നാണ്. എനിക്ക് 24 ആയിട്ടേയുള്ളൂ. എന്റെ അമ്മയേക്കാൾ നന്നായി എന്റെ പ്രായം ഗൂഗിളിനറിയാമെന്നാണ് എനിക്ക് തോന്നുന്നത്." വർഷയുടെ വാക്കുകൾ.