ഉറി- ദ സർജിക്കൽ സ്ട്രൈക്കിന്റെ സംവിധായകൻ ആദിത്യ ധർ വിവാഹിതനായി. പൃഥ്വിരാജ് ചിത്രമായ ഹീറോയിലൂടെ മലയാളികൾക്കും പരിചിതയായ ബോളിവുഡ് താരം യാമി ഗൗതമാണ് വധു. ഉറി -ദ സർജിക്കൽ സ്ട്രൈക്കിലെ നായികയായിരുന്നു യാമി. നായികയായ സംവിധായകൻ ആദിത്യ ധറുമായുള്ള യാമിയുടെ വിവാഹം വെള്ളിയാഴ്ച മുംബയിൽ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലാണ് നടന്നത്. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു.