കോഴിക്കോട്: ഉപ്പുതിന്നവര്‍ ആരായാലും വെള്ളം കുടിക്കുമെന്നും അത് പ്രകൃതി നിയമമാണെന്നും മുതിര്‍ന്ന ബി ജെ പി നേതാവ് സി കെ പത്മനാഭന്‍. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി മാത്രമല്ല രാഷ്ട്രീയവും മലീമസമായെന്നും ഈ പരിസ്ഥിതി ദിനത്തില്‍ തനിക്ക് അത് മാത്രമാണ് പറയാനുള്ളതെന്നും പത്മനാഭന്‍ വ്യക്തമാക്കി.
കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബി ജെ പി സംസ്ഥാന നേതൃത്വത്തിലേക്ക് അന്വേഷണം എത്തി നില്‍ക്കെയാണ് സംസ്ഥാനത്തെ മുതിര്‍ന്ന ബി ജെ പി നേതാവിന്‍റെ പ്രതികരണം. അന്വേഷണ സംഘം ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെ സെക്രട്ടറിയേയും ഡ്രൈവറേയും അടക്കം ചോദ്യം ചെയ്‌തുകൊണ്ടിരിക്കുകയാണ്.
അതേസമയം, വിവാദങ്ങള്‍ക്കിടെ ബി ജെ പി സംസ്ഥാന കോർ കമ്മിറ്റി യോഗം നാളെ കൊച്ചിയിൽ ചേരും. കുഴല്‍പ്പണ കേസ്, തിരഞ്ഞെടുപ്പ് തോല്‍വി എന്നിവയാണ് കമ്മിറ്റിയിലെ പ്രധാന ചർച്ചാ വിഷയം.