മുംബയ്: പ്രശസ്ത ഹിന്ദി ടെലിവിഷൻ താരം പേൾ വി. പുരി പോക്സോ കേസിൽ അറസ്റ്റിൽ. ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നും അപമാനിച്ചുവെന്നുമാണ് പരാതി. വെള്ളിയാഴ്ച വൈകിട്ടാണ് നടൻ അറസ്റ്റിലാകുന്നത്. കേസിൽ മറ്റ് അഞ്ചുപേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതികൾ നിരവധി തവണ ബലാത്സംഗം ചെയ്തെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. നാഗിൻ 3, ബ്രഹ്മരക്ഷസ് 2, ദിൽ കി നസർ സേ ഖൂബ്സുരത് തുടങ്ങി നിരവധി സീരിയലുകളിൽ പേൾ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.