പ്രിയപ്പെട്ട കൂട്ടുകാരന്റെ തോളിൽ കൈയിട്ട് കൂളായി മഹാനടൻ. കൂട്ടുകാരൻ ആർഎസ്‌പി നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോണാണ്. തോളിൽ കൈയിട്ട് നിൽക്കുന്നത് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും മലയാളികളുടെ സ്വന്തം അഭിമാനവുമായ താരരാജാവ് മോഹൻലാലും.
ഫേസ്‌ബുക്കിൽ പ്രചരിക്കുന്ന ഈ ഫോട്ടോയ്‌ക്ക് യഥാർത്ഥ സുഹൃത്തുക്കളെന്ന് കമന്റ് ചെയ്‌തിരിക്കുകയാണ് ആരാധകർ. കാഷ്വൽ ഡ്രസിലാണ് ഇരുവരും. പുതിയ ചിത്രമായ ബാരോസിലെ ലുക്കാണ് ചിത്രത്തിൽ മോഹൻലാലിന്. മെറൂൺ നിറമുളള ടീഷർട്ടാണ് ഷിബുവിന്റെ വേഷം.
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ചവറയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷിബു ബേബി ജോണിന് ആശംസകളുമായി ലാൽ എത്തിയിരുന്നു. നാട്ടുകാർ കഴിഞ്ഞേയുളളു ഷിബുവിന് എന്തും എന്നായിരുന്നു വീഡിയോ സന്ദേശത്തിൽ മോഹൻലാൽ പറഞ്ഞത്. രാഷ്‌ട്രീയത്തിനതീതമായി ചലച്ചിത്ര, സാംസ്‌കാരിക മേഖലകളിൽ വിപുലമായ സുഹൃദ് വലയത്തിന് ഉടമയാണ് ഷിബു ബേബി ജോണും.