പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹംഗാമ 2 ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം എത്തുന്നത്. 30 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ അവകാശം ഹോട്ട്സ്റ്റാർ സ്വന്തമാക്കിയത്. പരേഷ് റാവൽ, ശിൽപ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാൻ ജാഫ്രി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളിലെത്തുന്നത്. ഹംഗാമയുടെ ആദ്യ ഭാഗം സൂപ്പർ ഹിറ്റായിരുന്നു. എന്നാൽ, ചിത്രം ആദ്യ ഭാഗത്തിന്റെ തുടർച്ചയല്ലെന്നാണ് പ്രിയദർശൻ പറയുന്നത്. ആറ് വർഷത്തെ ഇടേവളയ്ക്ക് ശേഷം പ്രിയദർശൻ ബോളിവുഡിൽ സംവിധാനം ചെയ്ത ചിത്രമാണിത്. 2003ൽ പുറത്തിറങ്ങിയ ഹംഗാമ പ്രിയദർശന്റെ പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്കായിരുന്നു. അക്ഷയ് ഖന്ന, പരേഷ് റാവൽ, അഫ്താബ് ശിവദാസാനി, റിമി സെൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. കോവിഡ് പ്രതിസന്ധികൾ രൂക്ഷമായതോടെ ചിത്രം ഒ.ടി.ടി വഴി റിലീസ് ചെയ്യുന്നത്.