madhuri-dixith

ഫ്ലോറൽ ലെഹങ്കയിൽ അതീവ സുന്ദരിയായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം മാധുരി ദീക്ഷിത്. താരം തന്നെയാണ് പുതിയ ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലു തരംഗമായി മാറി. 72,500 രൂപ വിലയുള്ള സ്കൈ ബ്ളൂ ലഹങ്കയാണ് മാധുരിയുടെ വേഷം. അതിമനോഹമായ ഹാൻ‌ഡ് വർക്കും എംബ്രോയിഡറി വർക്കും കൊണ്ട് മനോഹരമായ ലഹങ്കയ്ക്കൊപ്പം ഹാർട്ട്-നെക്ക്ഡ് ക്വാർട്ടർ സ്ളീവ് ചോളി ബ്ളൗസാണ് നടി അണിഞ്ഞിരിക്കുന്നത്. വേഷത്തിന്റെ ഭംഗി ഒന്നു കൂടി കൂട്ടുന്നതിനായി ലഹങ്കയ്ക്ക് യോജിക്കുന്ന പ്രിന്റ‌ഡ് ദുപ്പട്ടയും മാധുരി ധരിച്ചിട്ടുണ്ട്. ഒരു രാഞ്‌ജിയെ പോലെ ശോഭിക്കുന്ന മാധുരി തന്റെ സ്റ്റേറ്റ്മെന്റ് ലുക്കിന് പൂർണ്ണത വരുത്താൻ സിൽവർ ആഭരണങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മെസ്സി-ബ്രെയ്ഡഡ് ഹെയർസ്റ്റൈലാണ് മാധുരി തിരഞ്ഞെടുത്തിരിക്കുന്നത്. മിനിമൽ മേക്കപ്പിലും അതീവ സുന്ദരിയായിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.