neymar

ലോകകപ്പ് യോഗ്യത: ബ്രസീൽ ഇക്വഡോറിനെ കീഴടക്കി

നെയ്മറുടെ പെനാൽറ്റി ഗോൾ വിവാദത്തിൽ

യോഗ്യതാ പോരാട്ടത്തിൽ കളിച്ച അഞ്ച് മത്സരങ്ങളിലും ബ്രസീൽ ജയിച്ചു

പോ​ർ​ട്ടോ​ ​അ​ല​ഗ്രെ​:​ ​ലാറ്റി​ന​മേ​രി​ക്ക​ൻ​ ​ലോ​ക​ക​പ്പ് ​യോ​ഗ്യ​താ​ ​പോ​രാ​ട്ട​ത്തി​ൽ​ ​കാ​ന​റി​ക​ൾ​ ​ചി​റ​ക​ടി​ച്ച് ​കു​തി​ച്ചു​യ​രു​ന്നു.​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​ര​ണ്ട് ​ഗോ​ളു​ക​ൾ​ക്ക് ​ബ്ര​സീ​ൽ​ ​ഇ​ക്വ​ഡോ​റി​നെ​യാ​ണ് ​കീ​ഴ​ട​ക്കി​യ​ത്.​ ​ഇ​തോ​ടെ​ ​ഇ​ത്ത​വ​ണ​ ​യോ​ഗ്യ​താ​ ​പോ​രാ​ട്ട​ത്തി​ൽ​ ​ക​ളി​ച്ച​ ​അ​ഞ്ച് ​മ​ത്സ​ര​ങ്ങ​ളി​ലും​ ​ജ​യി​ക്കാ​ൻ​ ​ബ്ര​സീ​ലി​നാ​യി.​ 15​ ​പോ​യി​ന്റു​മാ​യി​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തു​ള്ള​ ​അ​ർ​ജ​ന്റീ​ന​യു​മാ​യു​ള്ള​ ​പോ​യി​ന്റ​ക​ലം​ 4​ ​ആ​യി​ ​കൂ​ട്ടാ​നും​ ​ബ്ര​സീ​ലി​നാ​യി.
ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ചി​ലി​യു​മാ​യി​ ​സ​മ​നി​ല​യി​ൽ​ ​കു​രു​ങ്ങി​യ​ ​അ​ർ​ജ​ന്റീ​ന​യ്ക്ക് ​ഇ​ത്ര​യും​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​പ​തി​നൊ​ന്ന് ​പോ​യി​ന്റാ​ണ് ​ഉ​ള്ള​ത്.​ ​ഇ​ക്വ​ഡോ​ർ​ 9​ ​പോ​യി​ന്റു​മാ​യി​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്താ​ണ്.
ബ്ര​സീ​ലി​ന്റെ​ ​ത​ട്ട​ക​മാ​യ​ ​പോ​ർ​ട്ടോ​ ​അ​ല്ല​ഗ്രെ​യി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​റി​ച്ചാ​‌​ർ​ലി​സ​ണും​ ​വി​വാ​ദ​ ​പെ​നാ​ൽ​റ്റി​യി​ലൂ​ടെ​ ​നെ​യ്മ​ർ​ ​എ​ന്നി​വ​രാ​ണ് ​ബ്ര​സീ​ലി​നാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ട​ത്.​ ​ഗോ​ളി​ന് ​പു​റ​മേ​ ​റി​ച്ചാ​ർ​ലി​സ​ണ് ​ഗോ​ള​ടി​ക്കാ​ൻ​ ​അ​സി​സ്റ്റ് ​ന​ൽ​കി​യും​ ​നെ​യ്മ​ർ​ ​ബ്ര​സീ​ലി​ന്റെ​ ​വി​ജ​യ​ത്തി​ൽ​ ​നി​ർ​ണാ​യ​ക​ ​സാ​ന്നി​ധ്യ​മാ​യി.​ ​ര​ണ്ട് ​ഗോ​ളു​ക​ളും​ ​ര​ണ്ടാം​ ​പ​കു​തി​യി​ലാ​യി​രു​ന്നു.
മ​ത്സ​ര​ത്തി​ൽ​ ​തു​ട​ക്കം​ ​മു​ത​ൽ​ ​ആ​ധി​പ​ത്യം​ ​ബ്ര​സീ​ലി​നാ​യി​രു​ന്നെ​ങ്കി​ലും​ ​മി​ക​ച്ച​ ​മു​ന്നേ​റ്റ​ങ്ങ​ൾ​ ​പ​ല​തും​ ​അ​വ​ർ​ക്ക് ​ഗോ​ളാ​ക്കാ​നാ​യി​ല്ല.​ ​നെ​യ്‌​മ​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നി​ര​വ​ധി​ ​മു​ന്നേറ്റങ്ങ​ൾ​ ​മ​ഞ്ഞ​പ്പ​ട​ ​മെ​ന​ഞ്ഞെ​ടു​ത്തെ​ങ്കി​ലും​ ​ഫി​നി​ഷിം​ഗി​ലെ​ ​പി​ഴ​വു​ക​ൾ​ ​അ​വ​ർ​ക്ക് ​ത​ല​വേ​ദ​ന​യാ​യി.​ ​ഗാ​ബി​ഗോ​ൾ​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​ഗ​ബ്രി​യേ​ൽ​ ​ബ​ർ​ബോ​സ​ ​ര​ണ്ട് ​മി​ക​ച്ച​ ​അ​വ​സ​ര​ങ്ങ​ൾ​ ​ന​ഷ്ട​പ്പെ​ടു​ത്തി.​ ​അ​തി​നി​ടെ​ ​ഒ​ന്നാം​പ​കു​തി​ ​അ​വ​സാ​നി​ക്കു​ന്ന​തി​ന് ​മു​മ്പ് ​ബ​ർ​ബോ​സ​ ​വ​ല​കു​ലു​ക്കി​യെ​ങ്കി​ലും​ ​ഓ​ഫ് ​സൈ​ഡ് ​ആ​യി​രു​ന്നു.
ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​ഫ്രെ​ഡി​ന് ​പ​ക​രം​ ​ജ​സ്യൂ​സ് ​എ​ത്തി​യ​തോ​ടെ​യാ​ണ് ​ബ്ര​സീ​ലി​ന്റെ​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ​ല​‌​ക്ഷ്യ​ബോ​ധം​ ​കൈ​വ​ന്ന​ത്.​ 65​-ാം​ ​മി​നി​ട്ടി​ൽ​ ​നെ​യ്മ​ർ​ ​ന​ൽ​കി​യ​ ​പാ​സ് ​മ​നോ​ഹ​ര​മാ​യ​ ​ഇ​ട​ങ്കാ​ല​ൻ​ ​ഷോ​ട്ടി​ലൂ​ടെ​ ​റി​ച്ചാ​‌​ർ​ലി​സ​ൺ​ ​ഗോ​ളാ​ക്കി.​ ​ക​ളി​യ​വ​സാ​നി​ക്കാ​ൻ​ ​സെ​ക്ക​ൻ​ഡു​ക​ൾ​ ​ശേ​ഷി​ക്കെ​ ​ജ​സ്യൂ​സി​നെ​ ​ഫൗ​ൾ​ ​ചെ​യ്ത​തി​ന് ​ല​ഭി​ച്ച​ ​പെ​നാ​ൽറ്റി​യി​ലൂ​ടെ​ ​നെ​യ്മ​‌​ർ​ ​ബ്ര​സീ​ലി​ന്റെ​ ​ലീ​ഡു​യ​ർ​ത്തി.​വാ​റി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​ബ്ര​സീ​ലി​ന് ​പെ​നാ​ൽ​റ്റി​ ​ല​ഭി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​നെ​യ്മ​റു​ടെ​ ​ദു​ർ​ബ​ല​മാ​യ​ ​കി​ക്ക് ​ഇ​ക്വ​ഡോ​ർ​ ​ഗോ​ളി​ ​ഡോ​മി​ഗ്വ​സ് ​ര​ക്ഷ​പ്പെ​ടു​ത്തി.​ ​എ​ന്നാ​ൽ​ ​കി​ക്കെ​ടു​ക്ക​ന്ന​തി​ന് ​മു​മ്പ് ​ഗോ​ളി​ ​ഗോ​ൾ​ ​ലൈ​നി​ൽ​ ​നി​ന്ന് ​നീ​ങ്ങി​യ​തി​നാ​ൽ​ ​റ​ഫ​റി​ ​ബ്ര​സീ​ലി​ന് ​ഒ​ര​വ​സ​രം​ ​കൂ​ടി​ന​ൽ​കി.​ ​ഇ​തി​നെ​തി​രെ​ ​ത​ർ​ക്കി​ച്ച​ ​ഡോ​മി​ഗ്വ​സി​ന് ​മ​ഞ്ഞ​ക്കാ​ർ​ഡ് ​ല​ഭി​ച്ചു.​ഇ​ത്ത​വ​ണ​ ​നെ​യ്മ​ർ​ ​കി​ക്ക് ​പി​ഴ​വി​ല്ലാ​തെ​ ​വ​ല​യ്ക്ക​ക​ത്താ​ക്കി.