ന്യൂഡൽഹി: കൊവിഡിന്റെ രണ്ടാം തരംഗത്തിനിടയിൽ രാജ്യത്തെ ചരക്കസേവന നികുതി വരുമാനം ഇടിഞ്ഞു. കഴിഞ്ഞ മാസം 1.02 ലക്ഷം കോടിയാണ് വരുമാനമെന്ന് ധനകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഏപ്രിലിൽ വരുമാനം 1.41 കോടി രൂപയായിരുന്നു. 2017 ജൂലായിൽ ജി.എസ്.ടി നടപ്പാക്കിയശേഷം ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയർന്ന വരുമാനമാനമായിരുന്നു ഇത്. 1.02 ലക്ഷം കോടി വരുമാനത്തിൽ സി.ജി.എസ്.ടി 17,592 കോടി രൂപയും എസ്.ജി.എസ്.ടി 22,653 രൂപയും ഐ.ജി.എസ്.ടി 53,199 കോടി രൂപയുമാണ്. ചരക്ക് ഇറക്കുമതിക്കായി സ്വരൂപിച്ച 868 കോടി രൂപ ഉൾപ്പെടെ 9,265 കോടി രൂപയാണ് സെസ് വഴി പിരിച്ചെടുത്തത്. മേയ് 21ന് ഫയൽ ചെയ്യേണ്ട റിട്ടേണുകളിൽ താമസം വന്നവയ്ക്ക് 15 ദിവസത്തേയ്ക്ക് പലിശ ഒഴിവാക്കല്‍/സമാശ്വാസം നൽകിയതു മുതൽ ജൂൺ 4 വരെയുള്ള ആഭ്യന്തര ഇടപാടുകളിൽ നിന്ന് ശേഖരിച്ച ജി.എസ്.ടിയുൾപ്പെടെയുള്ളവയാണ് ഈ തുക.
അതേസമയം കഴിഞ്ഞ വർഷം മേയിലെ വരുമാനത്തേക്കൾ 65 ശതമാനത്തിന്റെ വർദ്ധന ഈ മേയിൽ ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ എട്ട് മാസമായി ജി.എസ്.ടി വരുമാനം ഒരുലക്ഷം കോടി രൂപയ്ക്കു മുകളിലാണ്.