vijay-mallya

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽട്ട് രാജ്യം വിട്ട വ്യവസായി വിജയ് മല്യയുടെ പേരിലുള്ള വസ്തുവകകൾ വിൽക്കാൻ ബാങ്കുകൾക്ക് പ്രിവൻഷൻ ഒഫ് മണി ലോൻഡറിംഗ് ആക്ട് കോടതിയുടെ അനുമതി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്പിടിച്ചെടുത്ത സ്വത്തുക്കൾ വിൽക്കാനാണ് അനുമതി നൽകിയത്. മല്യ തിരിച്ചടക്കാനുള്ള 5600 കോടി രൂപയുടെ വായ്പാ തുക ഈടാക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഉത്തരവെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് മാനേജിംഗ് ഡയറക്ടർ മല്ലികാർജുന റാവു വ്യക്തമാക്കി.