covaxin

ന്യൂഡൽഹി: ജനങ്ങൾക്ക് സ്വജന്യമായി നൽകേണ്ട വാക്സിൻ പഞ്ചാബ് സർക്കാർ വലിയ വിലയ്ക്ക് സ്വകാര്യ ആശുപത്രികൾക്ക് വിൽപ്പന ചെയ്ത് ലാഭമുണ്ടാക്കിയെന്ന ആരോപണവുമായി കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി. 309 രൂപയ്ക്ക് വാങ്ങുന്ന കൊവിഷീൽഡ് വാക്സിൻ പഞ്ചാബ് സർക്കാർ സ്വകാര്യ ആശുപത്രികൾക്ക് 1560 രൂപയ്ക്കാണ് വിറ്റതെന്നും ഹർദീപ് സിങ് പുരി വാർത്താസമ്മേളനത്തിലൂടെ ആരോപിച്ചു.

4.29 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ 13.25 കോടി രൂപയ്ക്കാണ് പഞ്ചാബ് വാങ്ങിയത്. ഒരു ഡോസിന് ശരാശരി തുക 309 രൂപയാണ് വില. 4.70 കോടി രൂപ ചെലവഴിച്ച് 1,14,190 ഡോസ് കൊവാക്സിനും സംസ്ഥാനം വാങ്ങിയെന്നാണ് കണക്കുകൾ. ഇതിന്റെ ശരാശരി തുക 412 രൂപയാണെന്നും കേന്ദ്രമന്ത്രി പറയുന്നു. കേന്ദ്രസർക്കാർ 50 ശതമാനം കൊവിഡ് വാക്സിൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായാണ് നൽകുന്നത്.

എന്നാൽ സ്വന്തമായി വാങ്ങുന്ന വാക്സിനിൽ സംസ്ഥാനങ്ങൾ ലാഭമുണ്ടാക്കുകയാണെന്നും ഹർദീപ് സിങ് പുരി ആരോപിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തെ നിരന്തരമ്മ വിമർശിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ എവിടെയെന്നാണ് രാഹുൽ ചോദിക്കുന്നത്. എന്നാൽ രാജസ്ഥാനിൽ ഇത് മാലിന്യങ്ങളിൽ വലിച്ചെറിയുകയാണ്. പഞ്ചാബിൽ ആളുകൾ അതുവിറ്റ് ലാഭമുണ്ടാക്കുകയാണ്. ഹർദീപ് സിങ് പുരി പരിഹസിച്ചു.

content details: central minister hardeep singh puri accuses punjab of selling covid vaccine and making huge profit.