narinder-bragta

ഷിംല: ഹിമാചൽ പ്രദേശ് ബി.ജെ.പി എം‌.എൽ.‌എയും ചീഫ് വിപ്പും മുൻ മന്ത്രിയുമായ നരീന്ദർ ബ്രാഗ്​ത (69) അന്തരിച്ചു. കൊവിഡ്​ മുക്​തനായെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്​നങ്ങൾ നേരിട്ടതിനെ തുടർന്ന്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചണ്ഡീഗഡിലെ പി‌.ജി.‌ഐ ആശുപത്രിയിൽ വച്ചാണ്​ അന്ത്യം സംഭവിച്ചത്​.മൂന്നുതവണ എം‌.എൽ.‌എയായും രണ്ടുതവണ മന്ത്രിയുമായിരുന്നു. പ്രമുഖ ആപ്പിൾ കർഷകനാണ്​