തിരുവനന്തപുരം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ അനുബന്ധ സംഘടനയായ മൊബൈൽ ഫോൺ വ്യാപാര സമിതിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകി. മരുതൂർകടവ്, കാലടി പ്രദേശത്തുള്ള രണ്ട് കുട്ടികൾക്ക് സി.പി.എം ചാല ഏരിയാ സെക്രട്ടറി എ.എ. സുന്ദർ മൊബൈൽ ഫോൺ കൈമാറി. മൊബൈൽ സമിതി ജില്ലാ സെക്രട്ടറി തമീം. ജി, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ബാബുജാൻ, പ്രസിഡന്റ് സുധീന്ദ്രൻ, ട്രഷറർ മധു, സമിതി ഏരിയ സെക്രട്ടറി ആദർശ്, മൊബൈൽ സമിതി ജില്ലാ ട്രഷറർ പി.എം. സലീം, ജില്ലാ ജോയിൻ സെക്രട്ടറി സുലൈമാൻ, നിഷാദ്, നിയാസ്, സുനാജ് എന്നിവർ പങ്കെടുത്തു.