അബുജ: രാജ്യത്ത് ട്വിറ്ററിന് വിലക്കേർപ്പെടുത്തി നൈജീരിയ. നൈജീരിയൻ പ്രസിഡന്റായ മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിന്റെ പശ്ചാതലത്തിലാണ് സർക്കാർ തീരുമാനം. അനിശ്ചിതകാലത്തേക്ക്
ട്വിറ്റർ നിർത്തിവയ്ക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതായി രാജ്യത്തെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്തിൻ്റെ താൽപ്പര്യങ്ങളെ ദുർബലപ്പെടുത്താൻ ട്വിറ്റർ ശ്രമിക്കുന്നതായി സർക്കാർ വൃത്തങ്ങൾ ആരോപിച്ചു. ജൂൺ ഒന്നിനാണ് പ്രസിഡൻ്റിന്റെ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്‌തത്. ഇക്കാര്യത്തിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായില്ല. എന്നാൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ സർക്കാർ രാജ്യത്ത് ട്വിറ്ററിന് വിലക്കേർപ്പെടുത്തുകയായിരുന്നു. സർക്കാർ നടപടിയിൽ വ്യക്തമായ ഉത്തരം നൽകാൻ കഴിയില്ലെന്നും, ട്വിറ്ററിൻ്റെ പ്രവർത്തനങ്ങൾ അനിശ്ചിതമായി നിർത്തിവെക്കുകയാണെന്നും സർക്കാർ വക്താവായ ഗുൻ അഡെമി അറിയിച്ചു.