black-fungus

വടകര: ബ്ളാക്ക് ഫംഗസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. കോഴിക്കോട് ചോറോട്‌ ഈസ്റ്റ് സ്വദേശി പുതിയോട്ടും താഴക്കുനിയിൽ അബ്ദുൾ നാസർ (56) ആണ് ഇന്നലെ വൈകീട്ട് മരിച്ചത് . മേയ് 23നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതോടെ കുറച്ച് ദിവസം മുമ്പ് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കൊവിഡ് പരിശോധനയിൽ നെഗറ്റീവാണെന്ന് തെളിഞ്ഞു. ഭാര്യ: സുഹറ. മക്കൾ: മുഹമ്മദ് സാദിൽ, മുഹമ്മദ് ഷക്കീർ , മുഹമ്മദ് അൽത്താഫ്. മരുമകൾ: ജസീല (മയ്യന്നൂർ). സഹോദരങ്ങൾ: ഹമീദ് (കോട്ടക്കൽ), ജമീല (കൊയിലാണ്ടി ), ലത്തീഫ് (തലശ്ശേരി) നസീമ (താക്കോടി), സമീറ (എലത്തൂർ), നവാസ് (കോട്ടക്കൽ).