ചെന്നൈ : കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെ പ്ലസ് ടു പൊതുപരീക്ഷ റദ്ദാക്കി. ഇന്റേണൽ മാർക്കിന്റെയും ഹാജരിന്റെയും അടിസ്ഥാനത്തിൽ വിദഗ്ദ്ധ സമിതി മാർക്ക് നിശ്ചയിക്കും. മാർക്ക് ലിസ്റ്റ് തയാറാക്കാൻ വിദഗ്ധ സമിതിയെ സർക്കാർ ചുമതലപ്പെടുത്തി
നേരത്തെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിദ്യാഭ്യാസ വിദഗ്ധരുമായും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായും ചർച്ച നടത്തിയിരുന്നു.