തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടിയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് സ്ഥലത്തേക്കുള്ള ഗതാഗതം നിയന്ത്രിച്ച് ജില്ലാ കളക്ടർ. കല്ലാറില്‍ നിന്ന് പൊൻമുടി വരെയുള്ള റോഡിലാണ് മണ്ണിടിച്ചിലുണ്ടായത്. പതിനഞ്ചോളം സ്ഥലങ്ങളിൽ മണ്ണിടിഞ്ഞിട്ടുണ്ട്.
ഇവിടങ്ങളിലെ റോഡ് ഇടിഞ്ഞു താഴ്ന്നതിനാലാണ് ജില്ലാ കലക്ടർ ഗതാഗതം നിരോധിച്ചത്. പൊൻമുടി, ബോണക്കാട്, കല്ലാർ, പേപ്പാറ എന്നീ വനമേഖലകളിൽ ശക്തമായ മഴയാണ് തുടരുന്നത്. കഴിഞ്ഞദിവസം കല്ലാർ നദിയില്‍ മലവെള്ളപ്പാച്ചിലുണ്ടാവുകയും നദി ഗതിമാറി ഒഴുകുകയും ചെയ്തിരുന്നു.