ചണ്ഡിഗഡ് : കൊവിഡിനെ തുടർന്ന് രണ്ടാമതും ആശുപത്രിയിലായ ഇതിഹാസ താരം മിൽഖ സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പി.ജി.ഐ.എം.ഇ.ആറിലെ ഡോക്‌ടർമാർ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായെന്നുള്ള വാർത്തകൾ തെറ്രാണെന്നും ഡോക്ടർമാർ പത്രക്കുറിപ്പിൽ പറഞ്ഞു. അദ്ദേഹത്തെ ഡോക്ടർമാരുടെ സംഘം തുടർച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. തൊണ്ണൂറ്റിയൊന്നുകാരനായ മിൽഖ ആശുപത്രിയിൽ കൊണ്ടു വന്നപ്പോഴുള്ളതിനേക്കാളും ആരോഗ്യവാനാണെന്നും പത്രക്കുറിപ്പിൽ പറയുന്നു.