
ന്യൂഡൽഹി :തുടർച്ചയായ എട്ടാമത്തെ മാസവും രാജ്യത്തെ ജി.എസ്..ടി വരുമാനം ഒരുലക്ഷം കോടി രൂപ കടന്നു, മേയ് മാസം 102709 കോടിയാണ് ജി.എസ്..ടി വരുമാനമായി ലഭിച്ചത്. എന്നാൽ വരുമാനത്തിൽ മേയ് മാസത്തിൽ ഇടിവുണ്ടായി..
ഏപ്രിൽ മാസത്തിൽ 1.41 ലക്ഷം കോടി രൂപയായിരുന്നു ജി.എസ്.ടി വരുമാനം. ഒരു മാസത്തിലെ ജി.എസ്.ടി വരുമാനത്തിലെ സർവകാല റെക്കോർഡായിരുന്നു ഇത്. ഇതിൽ സെൻട്രൽ ജി.എസ്.ടി 17592 കോടി രൂപയും സ്റ്റേറ്റ് ജി.എസ്.ടി 22653 കോടിയുമായിരുന്നു.
മേയ് മാസത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ പ്രാദേശിക ലോക്ക്ഡൗണാണ് നികുതി വരുമാനം ഇടിയാൻ കാരണം.