spirulina

നിരവധി പോഷകങ്ങളും മൂലകങ്ങളും അടങ്ങിയ ഒരുതരം നീലഹരിത പായലാണ് 'സ്പിരുലിന'. ബ്ലൂ വിറ്റാമിനുകൾ, ബീറ്റ കരോട്ടിൻ, വിറ്റാമിൻ ഇ, പ്രോട്ടീൻ, ആന്റിഓക്സിഡന്റുകൾ, ധാതുക്കൾ തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്. പൊടി രൂപത്തിലും, കാപ്സ്യൂളുകൾ, ഗുളികകൾ, പഴച്ചാറുകൾ എന്നിങ്ങനെ സ്പിരുലിന ലഭിക്കും.

ഇത് കഴിക്കുന്നതിലൂടെ ചീത്ത കൊളസ്ട്രോൾ കുറയുകയും നല്ല കൊളസ്ട്രോൾ കൂടുകയും ചെയ്യുന്നു. രക്തസമ്മർദം നിയന്ത്രണവിധേയമാക്കുകയും കുടലിലെ ആരോഗ്യകരമായ സൂക്ഷ്മാണുക്കളെ സംരക്ഷിച്ച് കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും.

ജലദോഷം, തുമ്മൽ, ശ്വാസതടസം, ചൊറിച്ചിൽ തുടങ്ങിയ പലതരം അലർജികൾക്കും സ്പിരുലിന പരിഹാരമാണ്. പ്രമേഹവും വായിലുണ്ടാകുന്ന കാൻസറും തടയാൻ സ്പിരുലിന സഹായിക്കുന്നു. ഡോക്ടറുടെ നിർദേശം കൂടാതെ സ്പിരുലിന കഴിക്കുന്നത് ഉത്തമമല്ല.