കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും വർദ്ധിപ്പിച്ചു. പെട്രോളിന് 27 പെസയും ഡീസലിന് 30 പൈസയുമാണ് വർദ്ധിപ്പിച്ചത്. 36 ദിവസത്തിനിടെ വില കൂട്ടുന്നത് ഇത് ഇരുപതാം തവണയാണ്.
കൊച്ചിയിൽ പെട്രോൾ വില ഇന്ന് 95 രൂപ 13 പൈസയായി. ഡീസൽ വില 91 രൂപ 58 പൈസയായും വർദ്ധിച്ചു. കോഴിക്കോട് പെട്രോളിന് 95 രൂപ 38 പൈസയും ഡീസലിന് 90 രൂപ 73 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 97 രൂപ എട്ട് പൈസയും ഡീസലിന് 92 രൂപ 31 പൈസയുമായി വില ഉയർന്നു.
രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർദ്ധന തുടങ്ങുകയായിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ രാജ്യത്ത് ഇന്ധനവില 72 രൂപയായിരുന്നു.