
കുവൈറ്റിലെ മലയാളി കൂട്ടായ്‌മയിൽ നിന്ന് ഒറ്റഷോട്ടിലൊരു ഹ്രസ്വചിത്രം. സ്വപ്‌നവും യാഥാർത്ഥ്യവും തമ്മിലുള്ള സംഘർഷത്തിൻ്റെ കഥ പറയുന്ന 'വിസിറ്റൻ്റ്' ഇതിനോടകം നവമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായി കഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ ഒറ്റഷോട്ടിലാണ് ഈ ഹ്രസ്വചിത്രം പ്രേക്ഷകരോട് സംവദിക്കുന്നത്.
ജീവിതത്തിനും മരണത്തിനുമിടയിലെ സംഘർഷങ്ങളുടെ ചിത്രം കൂടിയാണിത്. സ്വപ്‌നത്തിനുള്ളിലെ സ്വപ്‌നത്തിന്‍റെ കഥ പറയുന്ന ചിത്രം എസ് കെ പ്രൊഡക്ഷന്‍സിനുവേണ്ടി സിറാജ് കിത് നന്തിയാണ് സംവിധാനം ചെയ്‌തിരിക്കുന്നത്.
ക്യാമറ: വിനു സ്നൈപേഴ്‌സ്, സംഗീതം: ബോണി കുര്യൻ, അസോസിയേറ്റ് ഡയറക്ടര്‍: ആദര്‍ശ് ഭുവനേശ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അജിത് മേനോന്‍, സ്റ്റില്‍സ്: നിഖിന്‍ വിശ്വം, ആദര്‍ശ് ഭുവനേശ്, ഡോ. ഗിരീഷ് കൃഷ്‌ണന്‍, ആദര്‍ശ് എസ് കുമാര്‍, ലിനോ ജി അലക്‌സ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.