തിരുവനന്തപുരം: വൈ.എം.സി.എയുടെ 177 ാമത് സ്ഥാപക ദിനാചരണം ഓൺലൈനായി നടത്തി. സമൂഹ നന്മ ലക്ഷ്യമാക്കി ദൈവ സ്‌നേഹത്തിലധിഷ്ഠിതമായ കർമ്മപദ്ധതികളുമായി മുന്നോട്ടുപോകാൻ വൈ.എം.സി.എ പ്രതിജ്ഞാബദ്ധമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്‌ത ദേശീയ പ്രസിഡന്റ് റിട്ട. ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു.
തിരുവനന്തപുരം വൈ.എം.സി.എ പ്രസിഡന്റ് ഷെവ. ഡോ. കോശി എം ജോർജ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ബർട്ട്രാം ദേവദാസ്, പ്രോഗ്രാം ചെയർമാൻ പ്രൊഫ. അലക്‌സ് തോമസ്, സേറ ആൻ വർഗീസ്, ഷാജി ജെയിംസ്, ബിറ്റി വർഗീസ് എന്നിവർ പങ്കെടുത്തു.