ലക്നൗ: ബി.ജെ..പിയുടെ ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന രാധാ മോഹൻ സിംഗ് ഗവർണർ ആനന്ദിബെൻ പട്ടേലിനെ സന്ദർശിച്ചു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ മാറ്റം വരുത്തുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണിത്. കൂടിക്കാഴ്ചയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, സംസ്ഥാനത്ത് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനും ബി.ജെ.പി നേതൃത്വം തീരുമാനിച്ചു.