ബ്രസൽസ് : ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ താരം കെവിൻ ഡിബ്രുയാന്‍ യൂറോ കപ്പ് നഷ്ടമായേക്കില്ല. ആശുപത്രി വിട്ട കെവിൻ ഇന്ന് ദേശീയ ടീമിനൊപ്പം ചേരും. ഫൈനലിനിടെ അന്റോണിയോ റൂഡിഗറുമായി കൂട്ടിയിടിച്ചാണ് കെവിന്റെ മൂക്കിനും കൺതടത്തിനും പരിക്കേറ്റത്. കൺതടത്തിലാണ് ശസ്ത്രക്രിയവേണ്ടിവന്നത്.
ഈ മാസം 12-ന് റഷ്യയ്‌ക്കെതിരെയാണ് യൂറോ കപ്പിലെ ബെൽജിയത്തിന്റെ ആദ്യ മത്സരം.