വെഞ്ഞാറമൂട്: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ഗുരു സ്പർശം 2 പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്ന 5 കോടി രൂപയുടെ സഹായ വിതരണത്തിന്റെ കല്ലറ ബ്രാഞ്ച് ഉദ്ഘാടനം അടൂർ പ്രകാശ് എം.പി കല്ലറ സി.എഫ്.എൽ.ടി.സിക്ക് കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി നിർവഹിച്ചു. കല്ലറ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് ധനസഹായവും നൽകി. കെ.പി.സി.സി നിർവാഹകസമിതിയംഗം ആനാട് ജയൻ, കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് നിസാം ചിതറ, ജില്ലാ അനിൽ വെഞ്ഞാറമൂട്, കല്ലറ ബിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം.റാസി, പഞ്ചായത്ത് പ്രസിഡന്റ് ലിസി.ജി.ജെ, ഭാരവാഹികളായ ഡി.സി.ബൈജു, രാധാകൃഷ്ണൻ, എ.ആർ.നസീം, തെങ്ങുംകോട് സുരേഷ്, ക്ലീറ്റസ് തോമസ്, നിസാം കൊല്ലായിൽ, റിജാം, പ്രിൻസ്, ഗോപാലകൃഷ്ണൻ നായർ, അസീസ്, അഡ്വക്കേറ്റ് കെ.ബാലചന്ദ്രൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് യൂസഫ്, എന്നിവർ പങ്കെടുത്തു.