vv

നായ്​പിഡാവ്​: മ്യാൻമറിലെ ഗ്രാമീണ മേഖലയിൽ സൈന്യവും നാട്ടുകാരുമായുള്ള ഏറ്റുമുട്ടലിൽ 20 ഗ്രാമീണർ കൊല്ലപ്പെട്ടു. നിരവധി പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. ജനാധിപത്യ സർക്കാറിനെ അട്ടിമറിച്ച്​ അധികാരം പിടിച്ച സൈന്യത്തിനെതിരെ പ്രതിഷേധം തുടരുന്ന പ്രദേശവാസികളെയാണ് സൈന്യം കൊന്നൊടുക്കിയത്. അയേയാർവാഡി നദീതീരത്തുള്ള ക്യേൻപേ നഗരത്തിനോടു ചേർന്നുള്ള ഗ്രാമീണ മേഖലയിലാണ് സംഭവം. ഗ്രാമത്തിൽ ആയുധം തിരഞ്ഞെത്തിയ സേനയെ പരമ്പരാഗത ആയുധങ്ങളായ അമ്പും വില്ലും തെറ്റാലിയുമായാണ് നാട്ടുകാർ നേരിട്ടത്.

ഫെബ്രുവരി ഒന്നിന്​ സൈന്യം ഭരണം പിടിച്ച ശേഷമുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളിൽ ഇതുവരെ 845 പേർക്ക് ജീവൻ നഷ്ടമായി.