ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രയ്ക്ക് ആര്‍..ടി പിസിആര്‍ പരിശോധനാ ഫലം വേണമെന്ന വ്യവസ്ഥയില്‍നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവരെ ഒഴിവാക്കാൻ ആലോചന നടക്കുന്നതായി റിപ്പോർട്ട് .. ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുമായി ചര്‍ച്ചചെയ്ത് അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ കൊവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനയാത്ര നടത്തുന്നവർക്കാണ് ആര്‍..ടി.പി.സി.ആര്‍ പരിശോധനാഫലം നിർബന്ധമാക്കിയിരുന്നത്.
ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍ ഓരോ സംസ്ഥാനങ്ങളില്‍നിന്നും എത്തുന്നവരോട് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം ആവശ്യപ്പെടാനുള്ള അവകാശം വിവിധ സംസ്ഥാനങ്ങള്‍ക്കുണ്ട്.