നെല്ലിക്ക പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും കലവറയാണ്. വിറ്റമിൻ സി അഥവാ സിട്രസ് കണ്ടന്റ് ഏറ്റവും കൂടുതലടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റമിൻ ബി, ഇരുമ്പ്, കാൽസ്യം, ഫൈബർ എന്നിവയും നെല്ലിക്കയിലുണ്ട്. പശുവിൻ നെയ്യിൽ നെല്ലിക്കാചൂർണം കലർത്തി കഴിച്ചാൽ ഹൈപ്പർ അസിഡിറ്റിക്ക് ശമനം ലഭിക്കും.
നെല്ലിക്കാനീര് എള്ളെണ്ണയിൽ കാച്ചി തലയിൽ തേച്ചുകുളിച്ചാൽ മുടികൊഴിച്ചിലും അകാരനരയും അകറ്റും. നെല്ലിക്കയിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കുളിക്കുന്നത് ചർമ്മത്തിലെ ചുളിവുകളകറ്റി ചർമ്മത്തെ സംരക്ഷിക്കും. പച്ചമഞ്ഞളിന്റെ പൊടിയും നെല്ലിക്കാനീരും പാലിൽ ചേർത്ത് രാവിലെ കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കും.
ശർക്കരയിൽ നെല്ലിക്ക ചേർത്ത് കഴിക്കുന്നത് ശരീരവേദന, ബലക്ഷയം, വിളർച്ച എന്നിവയ്ക്ക് പരിഹാരമാണ്. നെല്ലിക്കയുടെ നീര് തേനിൽ ചേർത്ത് കണ്ണിൽ പുരട്ടുന്നത് കണ്ണിലെ ചൊറിച്ചിലിനും അലർജികൾക്കും ഫലപ്രദമാണ്. സ്ഥിരമായി നെല്ലിക്ക കഴിക്കുന്നവർക്ക് ആരോഗ്യവും നിത്യയൗവനവും ലഭിക്കും.