accident

കണ്ണൂർ: കണ്ണൂരിൽ ആംബുലൻസ് അപകടത്തിൽപെട്ട് മൂന്ന് പേർ മരിച്ചു. മുണ്ടയാട് ഇളയാവൂരിൽ ഇന്ന് പുലർച്ചെയാണ് അപകടം. ചന്ദനക്കാംപാറ സ്വദേശികളായ ബിജോ, റെജീന, ആംബുലൻസ് ഡ്രൈവർ നിതിൻരാജ് എന്നിവരാണ് മരിച്ചത്.

ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസ് മരത്തിൽ ഇടിച്ചായിരുന്നു അപകടം.