മൈദുഗുരി: നൈജീരിയയിലെ തീവ്രവാദ സേനയായ ബൊക്കോഹറാമിന്റെ തലവൻ
അബൂബക്കർ ഷെക്കാവൂ എതിരാളികളായ ഇസ്ലാമിക്ക്സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കൻ പ്രൊവിൻസുമായി (ഇസ്വാപ്) നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇസ്വാപ് അംഗങ്ങളുടെ റേഡിയോ സന്ദേശങ്ങൾ ചോർത്തിയ അന്താരാഷ്ട്ര വാർത്താഏജൻസിയായ റോയിട്ടേഴ്സ് ആണ് ഈ വിവിവരം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ മേയ് 18ന്ഇസ്വാപ് തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് ഷെക്കാവുകൊല്ലപ്പെട്ടത്. എന്നാൽ ഇതിനുമുമ്പും ഷെക്കാവു കൊല്ലപ്പെട്ടതായ വാർത്തകൾ വന്നിട്ടുണ്ടെങ്കിലും അവ എല്ലാം വ്യാജമായിരുന്നു. ഒരിക്കൽ നൈജീരിയൻ സൈന്യം തന്നെ ഷെക്കാവുവിനെ വധിച്ചതായി അവകാശപ്പെട്ടു കൊണ്ടു കൊണ്ട് രംഗത്ത് വന്നിരുന്നു. എന്നാൽപിറ്റേന്ന് ടിവിയിൽ പരസ്യമായി പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് ഷെക്കാവുഈവാർത്തകൾക്കുമറുപടിനൽകിയത്. അതിനാൽതന്നെ ഈ വാർത്തയും എത്രത്തോളം വിശ്വാസ്യയോഗ്യമാണെന്ന് സ്ഥിരീകരിക്കേണ്ടതായുണ്ട്.
അബൂബക്കർ ഷെക്കാവുവിനെ സ്വർഗത്തിലേക്ക് അയയ്ക്കുവാൻ ദൈവം തീരുമാനിച്ചു
എന്നതായിരുന്നു മാദ്ധ്യമങ്ങൾ ചോർത്തിയ റേഡിയോ സന്ദേശത്തിലുണ്ടായിരുന്നത്. നൈജീരിയൻ തീവ്രവാദികളുമായി ബന്ധമുള്ള രണ്ടുപേർ റേഡിയോ സന്ദേശത്തിലെ ശബ്ദം ഇസ്വാപ് നേതാവിൻെറത് ആണെന്ന് റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ നൈജീരിയൻ രഹസ്യവിഭാഗത്തിന്റെ റിപ്പോർട്ടിലും ഷെക്കാവു കൊല്ലപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഷെക്കാവു കൊല്ലപ്പെട്ടു എന്ന വാർത്തയുടെ നിജസ്ഥിതിയെക്കുറിച്ച് തങ്ങൾ അന്വേഷിച്ചു ക്കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞമാസം ഇതിനെക്കുറിച്ചു ചോദിച്ചപ്പോൾ നൈജീരിയൻ മിലിട്ടറിമറുപടിനൽകിയിരുന്നു. എന്നാൽ ഇത് ആദ്യമായാണ് ഇസ്വാപ് ചിരകാല ശത്രുവിന്റെ മരണവാർത്തയ്ക്ക് ഒരു സ്ഥിരീകരണംനൽകുന്നത്. റേഡിയോസന്ദേശം അനുസരിച്ച് ഇസ്വ പിന്തുടർന്ന്കീഴ്‌പ്പെടുത്തും എന്നുറപ്പായപ്പോൾ ഷെക്കാവു സ്വയം സ്‌ഫോടകവസ്തുക്കൾ പൊട്ടിച്ച് മരിക്കുകയായിരുന്നു. ഭൂമിയിൽ കിടന്ന് നരകിക്കുന്നതിനെക്കാളും സ്വയം മരണം വരിക്കാനാണ് ഷെക്കാവു താത്പര്യപ്പെട്ടതെന്ന് ശബ്ദസന്ദേശത്തിൽപറയുന്നു. 2014ൽ 70 ലേറെ സ്‌കൂൾ വിദ്യാത്ഥിനികളെ തട്ടിക്കൊണ്ട് പോയതിലൂടെയാണ് ബൊക്കോഹറാമും ഷെക്കാവുവും ലോകശ്രദ്ധ നേടുന്നത്.