സ്‌കൂൾ തുറക്കലിനോടനുബന്ധിച്ച് നടൻ രമേഷ് പിഷാരടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം വൈറലായി. തന്റെ ആദ്യത്തെ ചോറ്റുപാത്രം കൈയിൽ പിടിച്ച് നിൽക്കുന്ന ചിത്രമാണ് രമേഷ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
'എന്റെ ആദ്യത്തെ ചോറു പാത്രം. (എനിക്ക് മുൻപ് എന്റെ സഹോദരങ്ങളും ഉപയോഗിച്ചതാണ് അത് കൊണ്ട് ഈ കഥാ'പാത്രം' എന്നെക്കാൾ മൂത്തതാണ്)
കാലത്തിന്റെ പാഠപുസ്‌തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മൾ പഠിച്ചും പഠിക്കാതെയും പോകുമ്പോൾ... ഇന്ന് ഒരു പാട് കുരുന്നുകൾ ഒന്നാം തരത്തിലേക്ക് കടക്കുന്നു. കുട്ടികൾക്ക് ഇതും പുതിയ അനുഭവം തന്നെ ആണ്. ശീലം മാറിയത് അദ്ധ്യാപകർക്കാണ് അവരുടെ അദ്ധ്വാനം അംഗീകരിക്കപ്പെടേണ്ടതും. എല്ലാ വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും നന്മകൾ നേരുന്നു." താരത്തിന്റെ ചോറുപാത്രം കണ്ട് നിരവധി പേരാണ് തങ്ങളുടെ പഴയകാല ഓർമ്മകൾ പങ്കിട്ടത്.