narendra-modi

​​​​ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

Prime Minister Shri @narendramodi will address the nation at 5 PM today, 7th June.

— PMO India (@PMOIndia) June 7, 2021

കൊവിഡ് സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ അദ്ദേഹത്തിൽ നിന്നുണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വാക‌്സി‌നേഷൻ സംബന്ധിച്ച പരാമർശങ്ങളും അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാകും.

വാക്‌‌സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വാക്‌സിനുകളുടെ സംഭരണവും വിതരണവും വീണ്ടും കേന്ദ്രം ഏറ്റെടുത്തേക്കും എന്നാണ് സൂചന. വിദേശ വാക്‌സിനുകളെ അനുവദിക്കുന്ന കാര്യത്തിലും സർക്കാർ നയത്തിൽ ഇളവ് വരുത്തിയിരിക്കുകയാണ്. ആഗോളതലത്തിൽ ഏറ്റവും പ്രശസ്‌തിയാർജ്ജിച്ച ഫൈസർ വാക്‌സിൻ ജൂലായിൽ ഇന്ത്യയിൽ എത്തുമെന്നും കമ്പനിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലേക്ക് കടന്നുവെന്നുമുള്ള വാർത്തകളും ഇന്നു പുറത്തു വന്നിട്ടുണ്ട്.

കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. രാജ്യം അൺലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അദ്ദേഹം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ കൊവിഡ് കേസുകളിൽ പ്രതിദിന രോഗികളുടെ എണ്ണം ഒരുലക്ഷത്തിനടുത്ത് എത്തിയിരുന്നു.