sheela-prince

ദുബായ്: സുലേഖ ആശുപത്രിയിലെ ജനറൽ-ലാപ്‌റോസ്‌കോപിക് ആന്റ് ബ്രസ്‌റ്റ് സർജനും ദുബായ് റാഷിദ് ആശുപത്രിയിലെ മുൻ ജനറൽ സർജനുമായിരുന്ന ഡോ. ഷീല പ്രിൻസിന് ദുബായ് സർക്കാർ ഗോൾഡൻ വിസ സമ്മാനിച്ചു.

ദേശീയ, അന്തർദേശീയ തലത്തിലെ നേട്ടങ്ങൾക്കും ആതുരസേവന മേഖലയിലെ വിശിഷ്‌ട സേവനങ്ങൾക്കും, ക്യാൻസ‌ർ ബോധവൽക്കരണ, ജീവകാരുണ്യ പ്രവ‌ർത്തനങ്ങൾക്കും നേതൃത്വം നൽകിയതിനാണ് ‌ ഡോക്‌ടർ ഷീലയ്‌ക്ക് ഈ വലിയ ബഹുമതി ലഭിച്ചത്.

ദുബായ് എമിഗ്രേഷൻ റസിഡൻസി ആന്റ് ഫോറിൻ അഫയേഴ്‌സ് ഹെഡ്‌ക്വാർടേഴ്‌സിൽ വച്ച് ഡോ.ഷീലക്ക് ലഫ്. അബൂബക്കർ അൽ അലി പുരസ്‌കാരം നൽകി. കൊല്ലം ചവറ സ്വദേശിനിയായ ഡോ.ഷീല ദുബായിലെ അഡ്വ.എ.സി പ്രിൻസിന്റെ ഭാര്യയാണ്. ഗൗതം പ്രിൻസ്, മൃണാൾ പ്രിൻസ് എന്നിവർ മക്കളാണ്.