sreya

ഗായിക ശ്രേയ ഘോഷാൽ തന്റെ മകനെ പരിചയപ്പെടുത്തി ഇൻസ്റ്റയിൽ ഷെയർ ചെയ്‌ത ചിത്രവും കുറിപ്പും നിമിഷങ്ങൾക്കകമാണ് വൈറലായത്. കഴിഞ്ഞ മാസമായിരുന്നു ആൺകുഞ്ഞിന് ശ്രേയ ജന്മം നൽകിയത്. ഭർത്താവ് ശൈലാദിത്യ മുഖോപാധ്യയ്‌ക്കും മകനുമൊപ്പം നിൽക്കുന്ന ചിത്രമാണ് ശ്രേയ പങ്കുവച്ചത്.

'ദേവ്യാൻ മുഖോപാധ്യായെ ഇവിടെ പരിചയപ്പെടുത്തുന്നു. മെയ് 22നാണ് അവൻ ഞങ്ങളുടെ ജീവിതത്തിലേയ്‌ക്കു കടന്നു വന്നത്. അതോടെ ഞങ്ങളുടെ ജീവിതം എന്നേക്കുമായി മാറി. അവനെ ആദ്യമായി കണ്ടപ്പോൾ, ഒരച്‌ഛനും അമ്മയ്‌ക്കും മാത്രം അനുഭവിക്കാനാവുന്ന സ്‌നേഹം ഞങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു. തികച്ചും നിഷ്‌കളങ്കവും അതിരില്ലാത്തതും അഗാധവുമായ സ്‌നേഹമാണത്. ഇപ്പോഴും ഒരു സ്വപ്‌നം പോലെ തോന്നുന്നു. ജീവിതത്തിൽ ഇതുപോലൊരു സുന്ദര സമ്മാനം ലഭിച്ചതിനു ഞാനും ശൈലാദിത്യയും ദൈവത്തോടു നന്ദി പറയുന്നു.' ശ്രേയ കുറിച്ചു.