ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയ താരമാണ് രജീഷ വിജയൻ. തുടർന്നുവന്ന താരത്തിന്റെ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവക്കാറുണ്ട്. രജീഷയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. സെറ്റും മുണ്ടും ധരിച്ച് തനി നാടൻ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചുവപ്പ് കരയുള്ള സെറ്റുസാരിയുടുത്ത് തലയിൽ മുല്ലപ്പൂ ചൂടി സ്വർണ്ണാഭരണങ്ങൾ ധരിച്ചു തനി മലയാളിപ്പെണ്ണായി എത്തിയിരിക്കുന്ന രജീഷയുടെ ചിത്രങ്ങൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ വൈറലായിരുന്നു. അമ്മയുടെയും അമ്മൂമ്മയുടെയും പഴയ ചിത്രങ്ങൾ കാണുമ്പോൾ അവരുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ചിന്തിച്ചിരുന്നു... എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നിധിൻ നാരായണാണ് ചിത്രം പകർത്തിയത്. സിനിമാരംഗത്തു നിന്നുൾപ്പെടെ നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയത്.