ee

ആവശ്യമുള്ള ഭക്ഷണം മാത്രം പാകം ചെയ്യുക. അധികഭക്ഷണം ഫ്രിഡ്‌ജിൽ സൂക്ഷിച്ച് വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഫ്രിഡ്‌ജിൽ മാംസാഹാരം മറ്റ് ഭക്ഷണപദാർത്ഥങ്ങളോടൊപ്പം ഒരുകാരണവശാലും സൂക്ഷിക്കരുത്. മുട്ട, മീൻ എന്നിവ കഴുകി വൃത്തിയാക്കിയശേഷം മാത്രം ഫ്രിഡ്‌ജിൽ വയ്‌ക്കുക. തൈര്, യോഗർട്ട് തുടങ്ങിയവ കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കുന്നതിനൊപ്പം പ്രതിരോധശേഷിയും വർദ്ധിപ്പിക്കും. മുഴു ധാന്യങ്ങളിലെ തവിടിൽ അടങ്ങിയ സിങ്ക്, കോപ്പർ, സെലേനിയം, ബി വൈറ്റമിൻ എന്നിവ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വൈറ്റമിൻ സിയും ആന്റി ഓക്‌സിഡന്റ്സും രോഗങ്ങളെ അകറ്റി നിർത്താനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.
ഇലക്കറികൾ കൂടുതലായി ഉൾപ്പെടുത്തുക. പച്ചക്കറികളും പഴങ്ങളും 1015 മിനിറ്റ് ഉപ്പും പുളിയും ചേർത്ത വെള്ളത്തിൽ മുക്കിവെച്ചതിനശേഷം ഉപയോഗിക്കുക. ദിവസവും 1520 ഗ്രാം നട്ട്സ് കഴിക്കുക. എച്ച്.ഡി.എൽ. കൊളസ്‌ട്രോൾ കൂടാൻ സഹായിക്കുന്നതിനോടൊപ്പം മഗ്നീഷ്യം, സെലേനിയം, വൈറ്റമിൻ ഇ, നാരുകൾ എന്നിവ ദഹനം സുഗമമാക്കുകയും പ്രതിരോധം വർധിപ്പിക്കുകയും ചെയ്യുന്നു. ഒരേതരം നട്ട്സ് കഴിക്കുന്നതിനേക്കാൾ മിക്‌സഡ് നട്സ് ആണ് നല്ലത്. നട്ട്സിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, വൈറ്റമിൻ ഇ, നാരുകൾ എന്നിവ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം ഹൃദയാരോഗ്യവും സംരക്ഷിക്കുന്നു. ദിവസവും 1520 ഗ്രാം നട്ട്സ് (മിക്‌സഡ് നട്സ്) ഉൾപ്പെടുത്തുക.