ഫോക്‌സ്‌വാഗണിന്റെ ചെറു ഹാച്ച്ബാക്കായ പോളോയ്‌ക്ക് വില കുറഞ്ഞ ഓട്ടമാറ്റിക് വകഭേദം പുറത്തിറക്കുന്നു. 8.51 ലക്ഷം രൂപയാണ് പോളോ ടി എസ് ഐ എ ടിയുടെ കംഫർട്‌ലൈൻ വകഭേദത്തിന്റെ ഷോറൂം വില. ഇതുവരെ 'ഹൈലൈൻ പ്ലസ്', 'ജി ടി ടി എസ് ഐ' വകഭദേങ്ങളിൽ മാത്രമാണ് ഓട്ടമാറ്റിക് ട്രാൻസ്‌മിഷനുള്ള പോളോ ടി എസ് ഐ എത്തിയിരുന്നത്. ഇവയ്‌ക്ക് 9,60,000 രൂപയും 9,99,900 രൂപയുമായിരുന്നു ഷോറൂം വില. ആറു സ്‌പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ട്രാൻസ്‌മിഷൻ സഹിതമെത്തുന്ന കാറിന് ഒരു ലീറ്റർ, ടർബോചാർജ്ഡ് സ്ട്രാറ്റിഫൈഡ് ഇഞ്ചക്ഷൻ എഞ്ചിനാണ് കരുത്തേകുന്നത്.
ഫ്ളാഷ് റെഡ്, സൺസെറ്റ് റെഡ്, കാൻഡി വൈറ്റ്, റിഫ്‌ളെക്സ് സിൽവർ, കാർബൺ സ്റ്റീൽ എന്നീ നിറങ്ങളിലാണ് വിൽപ്പനയ്‌ക്കുള്ളത്.