chickan

ഓരോ ദിവസവും ഓരോ തരം ചലഞ്ചുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഈ കൊവിഡ് കാലത്ത് നമ്മൾ കണ്ടുവരുന്നത്. ഫോട്ടോ എടുക്കുന്നതും മരം നടുന്നതും പാചകം ചെയ്യുന്നതും എന്നുവേണ്ട എല്ലാം ചലഞ്ച് മയം തന്നെ. ഇക്കൂട്ടത്തിൽ പലതും ട്രെൻഡിംഗും ആകാറുണ്ട്. ഇക്കൂട്ടത്തിൽ വിചിത്രമായ ചലഞ്ചുകളും പതിവുണ്ട്.

അത്തരത്തിലൊന്നാണ് ഇവിടെ പറയുന്നത്. സുചെഫുൽ എന്ന ടിക്‌ടോക്കർ ഒരു പാചക പരീക്ഷണ വീഡിയോ പോസ്‌റ്റ് ചെയ്‌തത് വൈറലായിരിക്കുകയാണ്. പാത്രം കഴുകുന്ന സിങ്കിലിട്ട് കഴുകിയ ചിക്കൻ കഷ്‌ണം ഉപയോഗിച്ചാണ് ഇയാൾ വിഭവം തയ്യാറാക്കിയത്.

ചിക്കൻ സിങ്കിലിട്ട് വൃത്തിയായി കഴുകിയ ശേഷം വീണ്ടും ചൂട് വെള‌ളം ഉപയോഗിച്ച് സിങ്കിലിട്ട് കഴുകുന്നു. തുടർന്ന് അൽപം ബ്രോക്കോളി ചേർത്ത് പ്ളേറ്റിൽ വിളമ്പി. എന്നാൽ പാചകം ചെയ്‌ത വിഭവം വെന്തില്ലാത്തതുകൊണ്ട് പരീക്ഷണം പരാജയപ്പെട്ടു. ഇത് പരീക്ഷിക്കാനാണ് പ്രേക്ഷകരോട് ഇയാൾ ആവശ്യപ്പെടുന്നത്.

'സിങ്ക് ചിക്കൻ' നിങ്ങൾ പരീക്ഷിച്ചില്ലെങ്കിൽ നിങ്ങൾ ജീവിച്ചിരുന്നിട്ടില്ല എന്നാണ് അർത്ഥമെന്ന് വീഡിയോയിൽ ഇയാൾ പറയുന്നുണ്ട്. പൊതുവെ ഭക്ഷണ പാചകത്തെ കുറിച്ച് ഹാസ്യാത്മകമായി വീഡിയോ ചെയ്യുന്നയാളാണ് സുചെഫുൽ. ഇയാളുടെ അക്കൗണ്ടിലെ മ‌റ്റ് വീഡിയോകളും അങ്ങനെതന്നെ. ചിക്കൻ വീഡിയോയും ആളുകൾ തമാശയായാണ് സ്വീകരിച്ചതെന്ന് എന്ന് പ്രതികരണങ്ങളിൽ കാണാം. എന്നാൽ ഇത് ഗൗരവമായി ചെയ്‌ത് നോക്കിയാൽ മാരകമായ ഭക്ഷ്യ വിഷബാധ ഏൽക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.