കൊവിഡ് പ്രതിസന്ധി കാലത്ത് ഷോറൂമിൽ ചെല്ലാതെ തന്നെ വാഹനങ്ങൾ കണ്ട് ഇഷ്‌ടപ്പെട്ട് വാങ്ങാൻ അവസരമൊരുക്കുകയാണ് കിയ മോട്ടേഴ്സ്. വീഡിയോ കോൺഫറൻസിലൂടെയാണ് കിയ ഈ സേവനം ലഭ്യമാക്കുന്നത്. ഡിജി കണക്‌ട് എന്ന പദ്ധതിയിലൂടെ ഇഷ്‌ടമുള്ള വാഹനം തൊട്ടടുത്തുള്ള ഷോറൂമിൽ നിന്നും ലഭ്യമാക്കും. ആവശ്യക്കാരന് ഏറ്റവും അടുത്ത വിതരണക്കാരുമായി വിഡിയോ കോൺഫറൻസിലൂടെ സംവദിക്കാനും വാഹനവുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും ഉറപ്പാക്കാനും ഡിജി കണക്‌ടിലൂടെ പറ്റും. കൂടാതെ, കിയ മോട്ടോഴ്സ് 360 ഡിഗ്രി വെർച്വൽ എക്‌സ്‌പീരിയൻസും ലഭ്യമാക്കും.