ഇല്ക്ട്രിക് സ്‌കൂട്ടർ വിൽപ്പനയിൽ നേട്ടം കൊയ്യാൻ ഒരുങ്ങുകയാണ് കൊമാകി. ഒറ്റത്തവണ ചാർജിൽ 200കി. മീ റേഞ്ച് ഉറപ്പാക്കുന്ന ബാറ്ററിയാണ് കൊമാകി പുറത്തിറക്കുന്നത്. അതും കൊമാകി സ്വന്തമായി വികസിപ്പിച്ചെടുത്തത്. 80000 രൂപ മുതലാണ് വാഹനത്തിന്റെ വില. അഞ്ച് മണിക്കൂറിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാൻ കഴിയുന്ന ബാറ്ററിയാണ് കൊമാകിയുടേത്. അത് വാഹനത്തെ കൂടുതൽ ജനപ്രിയമാക്കുമെന്നും കൊമാകി പറയുന്നു.